27.9 C
Kunnamkulam
Sunday, August 16, 2026
Home CCTV Desk പൊന്നോണത്തെ വരവേൽക്കാൻ ഇന്ന് അത്തം; നാടെങ്ങും ഓണാഘോഷത്തിന് തുടക്കം

പൊന്നോണത്തെ വരവേൽക്കാൻ ഇന്ന് അത്തം; നാടെങ്ങും ഓണാഘോഷത്തിന് തുടക്കം

18

ഓണപ്പൂക്കാലത്തിന് തുടക്കമിട്ട് ഇന്ന് അത്തം. പത്തുനാൾ നീളുന്ന പൊന്നോണത്തിന്റെ വരവറിയിച്ച് നാടെങ്ങും ആഘോഷങ്ങൾക്ക് തുടക്കമായി.സംസ്ഥാനത്ത് തിരുവോണാഘോഷത്തിന്റെ തുടക്കം കുറിച്ച് ഇന്ന് തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ഘോഷയാത്ര നടക്കും.തൃപ്പൂണിത്തുറ ഗവ. ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 9ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.ദീപക് ജോയ് എംഎല്‍എയാണ് അധ്യക്ഷത വഹിക്കുന്നത്. ചലച്ചിത്രതാരം ജഗദീഷ്‌
ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരത്തോളം കലാകാരന്മാരന്മാണ് ഘോഷയാത്രയില്‍ അണിനിരക്കുന്നത്. തനത് കലകളായ പുലിക്കളി, ചെണ്ടമേളം, തെയ്യും തുടങ്ങി വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.

ADVERTISEMENT
error: Content is protected !!