27.9 C
Kunnamkulam
Sunday, August 16, 2026
Home Uncategorized ഓണം വിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

ഓണം വിളംബരമായി തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു, ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

20

വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം. തൃപ്പൂണിത്തുറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ അത്താഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിച്ചു. മന്ത്രി അനൂപ് ജേക്കബ് അടക്കമുള്ളവർക്കൊപ്പം തിരിതെളിച്ച മുഖ്യമന്ത്രി, തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണമെന്ന് ആഹ്വാനം ചെയ്തു. തൃപ്പൂണിത്തുറയെ ലോകത്തിന് മുന്നിൽ ഷോക്കേസ് ചെയ്യണമെന്നും സതീശൻ വിവരിച്ചു. ചെറിയ പ്രായത്തിൽ അത്തച്ചമയം കാണാൻ നടന്നും സൈക്കിൾ ഓടിച്ചും വന്നിട്ടുള്ള കാര്യങ്ങളും അദ്ദേഹം ഓർമ്മിച്ചു. അത്തച്ചമയം മതസൗഹാർദത്തിന്റെ ഒരുമ വിളിച്ചോതുന്നു. തൃപ്പൂണിത്തുറയെ ചരിത്ര പൈതൃക നഗരമാക്കണം. ഇവിടുത്തെ പൈതൃക പാരമ്പര്യം കാത്തുസൂക്ഷിക്കണം. വിദേശത്ത് നിന്ന് വിദഗ്ദനെ കൊണ്ടുവന്നു പഠിപ്പിക്കണമെന്നും പ്രോപോസൽ തയാറാക്കിയാൽ നടപ്പാക്കാൻ സർക്കാ‍ർ തയാറെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇക്കാര്യത്തിൽ രാഷ്ട്രീയം വേണ്ടെന്നും എല്ലാവർക്കും ഒന്നിച്ച് നിൽക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ADVERTISEMENT
error: Content is protected !!