30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Perumpilavu കേരള ലേബര്‍ മൂവ്‌മെന്റ് കാരുണ്യ സ്പര്‍ശം 2026 സപ്ലിമെന്റ് പ്രകാശനം ചെയ്തു

കേരള ലേബര്‍ മൂവ്‌മെന്റ് കാരുണ്യ സ്പര്‍ശം 2026 സപ്ലിമെന്റ് പ്രകാശനം ചെയ്തു

14

കേരള ലേബര്‍ മൂവ്‌മെന്റ് കാരുണ്യ സ്പര്‍ശം 2026 സപ്ലിമെന്റ് പ്രകാശനം ചെയ്തു. എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിലെ കെ.എല്‍.എം യൂണിറ്റിന്റെ 33 ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എളവള്ളി പഞ്ചായത്തിലെ നിര്‍ധന കുടുംബങ്ങളിലെ വിധവകള്‍ക്കും കിടപ്പു രോഗികള്‍ക്കുമായുള്ള ഓണകിറ്റ് വിതരണം ആഗസ്റ്റ് 23 ഞായറാഴ്ച്ച ഉച്ചയ്ക്ക് വിതരണം ചെയ്യും. എളവള്ളി സെന്റ് ആന്റണീസ് പാരീഷ് ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങ് എമരിത്തൂസ് ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ലമന്റ് ഫ്രാന്‍സിസ് ഓണകിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. രൂപതാ ഫൊറോന ഭാരവാഹികള്‍ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഇറക്കുന്ന സപ്ലിമെന്റ് പ്രകാശനം പാദുവ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ കണ്‍വീനര്‍ പി.ഐ. ഷാജുവിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.എം. ആന്റോ അദ്ധ്യക്ഷനായി. ബ്രദര്‍ റോജന്‍ ചൊവ്വല്ലൂര്‍, കണ്‍വീനര്‍ ലോഫി റാഫേല്‍, സി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു. സി.ഒ.ജോസ്, എന്‍ എ സണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!