സി.ഐ.ടി.യു. കോ ഓര്‍ഡിനേഷന്‍ കണ്‍വെന്‍ഷന്‍ ചാവക്കാട് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. സി.ഐ.ടി.യു. കേന്ദ്ര വര്‍ക്കിംഗ് കമ്മറ്റി അംഗം ആര്‍.വി.ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ് കെ.എം.അലി, സിപിഐഎം ലോക്കല്‍ സെക്രട്ടറി പി.എസ് അശോകന്‍ എന്നിവര്‍ സംസാരിച്ചു. മുതിര്‍ന്ന സി.ഐ.ടി.യു. അംഗം ടി.എസ്.ദാസന്‍ പതാക ഉയര്‍ത്തി. പ്രീജ ദേവദാസ് രക്തസാക്ഷി പ്രമേയവും, സി.കെ. തോമസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ട് കണ്‍വീനര്‍ കെ.സി.സുനില്‍ അവതരിപ്പിച്ചു. വിവിധ ഘടക യൂണിയനുകളെ പ്രതിനിധീകരിച്ച് 20 അംഗ കോര്‍ഡിനേഷന്‍ കമ്മറ്റി രൂപീകരിച്ചു. കണ്‍വീനറായി കെ.സി. സുനില്‍, ജോയിന്റ് കണ്‍വീനറായി സി.കെ.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. കെ.സി.സുനില്‍ സ്വാഗതവും, മുരളി നന്ദിയും പറഞ്ഞു.



