വിദ്യാഭ്യാസ അഴിമതിയിലും തൊഴില്‍ നിഷേധത്തിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. എടപ്പാള്‍ ബ്ലോക്ക് കമ്മിറ്റി യംഗ് ഇന്ത്യാ എന്ന പേരില്‍ ചങ്ങരംകുളത്ത് പ്രതിഷേധ ക്യാമ്പയിന്‍ നടത്തി. ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രവാക്യവുമായി, നിരവധി പേര്‍ അണിനിരന്ന യുവജന റാലിക്കു ശേഷം നടന്ന പൊതുയോഗം സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗം കെ. ജയദേവന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് ബിജു കുണ്ടയാര്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സന്ദീപ് വിജയന്‍, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ. ആര്‍ ഗായത്രി, എ സിദ്ധിഖ്, സി.പി.ഐ.എം ഏരിയ സെക്രട്ടറി ടി സത്യന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. വിജയന്‍, എം മുസ്തഫ, വി വി കുഞ്ഞു മുഹമ്മദ്, എസ്.എഫ്.ഐ സെക്രട്ടറി രോഹിത്ത് എന്നിവര്‍ സംസാരിച്ചു.



