കടങ്ങോട് ശ്രീ കൈക്കുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. ക്ഷേത്രം മേല്‍ ശാന്തി കാരുമുക്ക് പ്രകാശന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പി.ടി സുരേന്ദ്രന്‍, സെക്രട്ടറി സുരേഷ് മാസ്റ്റര്‍, ട്രഷറര്‍ പി.ബി പ്രസാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്ഷേത്രത്തില്‍ കഴിഞ്ഞ ഒന്‍പത് ദിവസമായി നടന്നു വന്നിരുന്ന ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞവും സമാപിച്ചു. ഇതിനോടനുബന്ധിച്ച് ആറാട്ടും എഴുന്നെള്ളിപ്പും നടന്നു.



