30.5 C
Kunnamkulam
Tuesday, August 18, 2026
Home Uncategorized കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ മൂഷിക രൂപം സമര്‍പ്പിച്ചു

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ മൂഷിക രൂപം സമര്‍പ്പിച്ചു

20

കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ ഗണപതി ഭഗവാന്റെ വാഹനമായ മൂഷിക രൂപം സമര്‍പ്പിച്ചു. പഞ്ചലോഹത്തില്‍ തീര്‍ത്ത മൂഷിക രൂപത്തിനു ആറ് കിലോയില്‍ അധികം തൂക്കമുണ്ട്. അക്കിക്കാവ് സ്വദേശി ഷാജി പാറയില്‍ എന്ന ഭക്തനാണ് സമര്‍പ്പണം നടത്തിയത്. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരി കലശമാടി കൊണ്ടാണ് പ്രതിഷ്ഠിച്ചത്. തെക്കേക്കര സില്‍വര്‍ ജ്വല്ലറി ഉടമ തോമസിന്റെ നേതൃത്വത്തിലാണ് മൂഷിക രൂപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.ചടങ്ങുകള്‍ക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറര്‍ ഭാസ്‌കര കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. മാതൃസമിതി അംഗങ്ങളും കര്‍മ്മ സമിതി അംഗങ്ങളും ഭക്തജനങ്ങളും സമര്‍പ്പണത്തില്‍ പങ്കെടുത്തു.

 

 

 

ADVERTISEMENT
error: Content is protected !!