30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery നിര്‍ധനരായ രോഗികള്‍ക്ക് ഓണക്കോടി വിതരണവുമായി കൂനംമൂച്ചി പൗരസമിതി

നിര്‍ധനരായ രോഗികള്‍ക്ക് ഓണക്കോടി വിതരണവുമായി കൂനംമൂച്ചി പൗരസമിതി

19

കൂനംമൂച്ചി പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ രോഗികള്‍ക്കുള്ള ഓണക്കോടി വിതരണം നടത്തി.കൂനംമൂച്ചി സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് ഇടവക വികാരി ഫാ. ജയ്‌സണ്‍ മാറോക്കി ഓണക്കോടി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്എം പി സജീപ് മുഖ്യാതിഥിയായി. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത്
അംഗം വിനു ജോണ്‍സന്‍,കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ചിന്ത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ എഫ്, ജോസഫ്പാലിയേറ്റീവ് സിസ്റ്റര്‍ സരള, കൂനംമൂച്ചി പൗരസമിതി പ്രസിഡണ്ട് മാര്‍ട്ടിന്‍ കൂനംമൂച്ചി, പൗരസമിതി അംഗം ജോയ് കൂനംമൂച്ചി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!