28 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery നിയമപോരാട്ടത്തിനൊടുവില്‍ സ്‌കൂളുകള്‍ തിരിച്ചുകിട്ടി ; നന്ദി സൂചകമായി കൃതജ്ഞത ദിനം

നിയമപോരാട്ടത്തിനൊടുവില്‍ സ്‌കൂളുകള്‍ തിരിച്ചുകിട്ടി ; നന്ദി സൂചകമായി കൃതജ്ഞത ദിനം

20

മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ മറ്റം സെന്റ് ഫ്രാന്‍സിസ് സ്‌കൂളുകള്‍ തിരികെ ലഭിച്ചതില്‍ നന്ദി സൂചകമായി മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ കൃതജ്ഞത ദിനം ആചരിച്ചു. 1998 മുതല്‍ തര്‍ക്ക വിഷയമായിരുന്ന മാനേജ്‌മെന്റിന്റെ കാര്യത്തിലാണ് ജൂലൈ 31ന് ഇടവകയ്ക്ക് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവായത് കൃതജ്ഞത ദിനത്തോടനുബന്ധിച്ച് ദേവാലയത്തില്‍ 12 മണിക്കൂര്‍ ദിവ്യകാരുണ്യ ആരാധനയും തുടര്‍ന്ന് മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലേക്ക് ജപമാല റാലിയും നടന്നു. തീര്‍ത്ഥകേന്ദ്രത്തില്‍ വൈകീട്ട് ആറുമണിക്ക് നടന്ന കൃതജ്ഞത ബലിയാര്‍പ്പണത്തിന് ശേഷം വികാരി ഫാ. ഫ്രാന്‍സിസ് ആളൂര്‍ തീര്‍ത്ഥകേന്ദ്രത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ടവറിന്റെയും, മറ്റം സ്‌കൂളില്‍ ആരംഭിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനത്തിനുള്ള ശിലകളുടെയും ആശിര്‍വാദം നടത്തി. തുടര്‍ന്ന് തീര്‍ത്ഥകേന്ദ്രത്തിന് ചുറ്റും ദിവ്യകാരുണ്യ പ്രദക്ഷിണവും ഉണ്ടായിരുന്നു. വികാരി ജിയോ വേലുക്കാരന്‍ ഡിക്കന്‍ മെബിന്‍ കീറ്റിക്കല്‍, പള്ളി ട്രസ്റ്റിമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!