28 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Chavakkad ചാവക്കാട് കോളനിപടിയില്‍ സ്വകാര്യബസും ഓട്ടോയും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

ചാവക്കാട് കോളനിപടിയില്‍ സ്വകാര്യബസും ഓട്ടോയും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

17

ചാവക്കാട് ബീച്ച് കോളനി കോളനിപടിയില്‍ സ്വകാര്യബസും, ഓട്ടോയും ഇടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബ്ലാങ്ങാ ബീച്ച് സ്വദേശി വി.വി അഷ്‌റഫിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. മുനക്കകടവ് ഭാഗത്തു നിന്നും ചാവക്കാട്ടേക്ക് യാത്രക്കാരുമായി പോയിരുന്ന ഫ്രണ്ട്‌സ് എന്ന സ്വകാര്യ ബസിന് പുറകില്‍ കോളനി പടി ബസ് സ്റ്റോപ്പില്‍ യാത്രക്കാരെ ഇറക്കുന്നതിനിടയില്‍ പുറകില്‍ ഉണ്ടായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അഷറഫിനെ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഓട്ടോയുടെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോയില്‍ മറ്റു യാത്രക്കാര്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

 

ADVERTISEMENT
error: Content is protected !!