30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Perumpilavu കേരള ലേബര്‍ മൂവ്‌മെന്റ് പടിഞ്ഞാറന്‍ മേഖലാ സമ്മേളനം

കേരള ലേബര്‍ മൂവ്‌മെന്റ് പടിഞ്ഞാറന്‍ മേഖലാ സമ്മേളനം

4

കേരള ലേബര്‍ മൂവ്‌മെന്റ് പടിഞ്ഞാറന്‍ മേഖലാ സമ്മേളനം നടന്നു. എളവള്ളി സെന്റ് ആന്റണീസ് ഇടവക ദേവാലയത്തിലെ പാദുവ സ്‌ക്വയറില്‍ നടന്ന സമ്മേളനം കെ.എല്‍.എം. അതിരൂപതാ പ്രസിഡണ്ട് മോളി ജോബി ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി പി.ഐ. ഷാജു അദ്ധ്വക്ഷനായി. എളവള്ളി ഇടവക വികാരി ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍ ആമുഖ പ്രഭാഷണം നടത്തി. അതിരൂപതാ കെ.എല്‍.എം. യു.ടി.എ. കണ്‍വീനര്‍ ഷാജു ആന്റണി ബോധവല്‍ക്കരണ ക്ലാസ്സെടുത്തു. എളവള്ളി യൂണിറ്റ് പ്രസിഡണ്ട് കെ.എം. ആന്റോ, അതിരൂപതാ മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട് , മറ്റം ഫൊറോന പ്രസിഡണ്ട് ഔസേപ്പ് എളവള്ളി, പാലയൂര്‍ ഫൊറോന പ്രസിഡണ്ട് ടി.ജെ.ഷാജു, പറപ്പൂര്‍ ഫൊറോന പ്രസിഡണ്ട് ഡേവിസ് ചിറ്റിലപ്പിള്ളി, സി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!