27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu ‘എളവള്ളി ഒരു മധുര പഞ്ചായത്ത്’ ; 22 ഇനം മധുര കിഴങ്ങുകളുടെ കൃഷിക്ക് തുടക്കം

‘എളവള്ളി ഒരു മധുര പഞ്ചായത്ത്’ ; 22 ഇനം മധുര കിഴങ്ങുകളുടെ കൃഷിക്ക് തുടക്കം

53

എളവള്ളി ഇനി മധുര പഞ്ചായത്ത്. നവ മണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി എളവള്ളി പഞ്ചായത്ത്, കൃഷി ഭവന്‍, കുടംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 22 ഇനം മധുര കിഴങ്ങുകളുടെ കൃഷിയ്ക്ക് തുടക്കം. കുറിച്ചു. കാക്കശ്ശേരി പടിവരമ്പില്‍ തുവാനൂര്‍ പറമ്പില്‍ നടന്ന ചടങ്ങ് പ്രൊഫ: സി രവീന്ദ്രനാഥ് എം. എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗം തുളസി രാചചന്രന്‍ , കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ എം.ജി പ്രശാന്തി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ പി.ജി സുബിദാസ് , സി.ആര്‍ രാഗേഷ്,കൃഷി ഓഫീസര്‍ എന്‍.ടി ഫ്രെഡി എന്നിവര്‍ സംസാരിച്ചു. തിരുവനന്തപുരം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ നിന്നും ഉല്പാദിപ്പിച്ച. 22 ഇനം മധുര കിഴങ്ങാണ് എളവള്ളി കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ 51 യൂണിറ്റുകളിലായി കൃഷി ആരംഭിച്ചിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!