30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Velur വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് പ്രതിഷേധം

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഡയറക്ടര്‍ ബോര്‍ഡ് പ്രതിഷേധം

61

കോണ്‍ഗ്രസ് ഭരിക്കുന്ന വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ ഒരു വിഭാഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരുടെ പ്രതിഷേധം.രണ്ട് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരെയും ബാങ്കിന്റെ വാഹനത്തിന്റെ ഡ്രൈവറെയും നിയമവിരുദ്ധമായി പുറത്താക്കി എന്ന് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്.ചൊവ്വാഴ്ച രാവിലെ നടന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനത്തിനിടയിലാണ് ബാങ്ക് വൈസ് പ്രസിഡന്റ് ജോസ് ഒലക്കേങ്കിലിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പ്രതിഷേധ സമരം നടത്തിയത്. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ കൂടിയാലോചനകളില്ലാതെ ഏകാധിപത്യ നടപടികള്‍ സ്വീകരിക്കുകയാണെന്ന് ആരോപിച്ച് 13 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളില്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ ഏഴുപേര്‍ പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍മാരായ ഇതിനെ തുടര്‍ന്ന് മനോജ് പൂവത്തിങ്കല്‍, മാക്കോത്ത് ഗോവിന്ദന്‍കുട്ടി എന്നിവര്‍ രാജിവെച്ചതായി മിനിറ്റ്‌സില്‍ കൃത്രിമമായി രേഖപ്പെടുത്തി ഇവരെ ബോര്‍ഡില്‍ നിന്നും പുറത്താക്കിയതായും ആരോപണമുണ്ട്. ഏഴുവര്‍ഷമായി ജോലിചെയ്യുന്ന ബാങ്ക് വാഹനത്തിന്റെ ഡ്രൈവര്‍ മനോജിനെ കാരണമില്ലാതെ പിരിച്ച് വിട്ടതായും പരാതിയുണ്ട് ( ബൈറ്റ് ) ഡ്രൈവര്‍ മനോജും പ്രതിഷേധത്തില്‍ പങ്കെടുത്തു. പ്രസിഡന്റിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോടതിയെ സപീപിച്ചതായും പ്രതിഷേധക്കാര്‍ അറിയിച്ചു. സണ്ണി വടക്കന്‍, രവി വട്ടംപറമ്പില്‍, ഷൈനി ഫ്രാന്‍സിസ്, ജോസ് ഒലക്കേങ്കില്‍, മനോജ് പൂവത്തിങ്കല്‍, മാക്കോത്ത് ഗോവിന്ദന്‍കുട്ടി, പി.ആര്‍. മണികണ്ഠന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!