30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Velur വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണം സഹകരണ വിപണി ആരംഭിച്ചു

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണം സഹകരണ വിപണി ആരംഭിച്ചു

28

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി.വിന്‍സന്റ് നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ അധ്യക്ഷനായി. കര്‍ഷക സേവന കേന്ദ്രം കര്‍ഷക കൂട്ടായ്മയിലെ ഭൂ ഉടമകളായ കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു. അംഗ സമാശ്വാസ നിധി ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടന്നു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രെഡി ജോണ്‍, പഞ്ചായത്ത് മെമ്പര്‍ ബദുല്‍ സൈമണ്‍, ബാങ്ക് സെക്രട്ടറി എം.ഡി.ജോസഫ്, തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ പി.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്തുവര്‍ഷം നെല്‍കൃഷിക്ക് നേതൃത്വം നല്‍കിയ ഡയറക്ടര്‍ പി.ഒ.സണ്ണി, മികച്ച ക്ഷീര കര്‍ഷകന്‍ എ.ഡി.ലോറന്‍സ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ സണ്ണി പുലിക്കോട്ടില്‍, വി.എ.സജീഷ്, പ്രേമ പുരുഷോത്തമന്‍, ലിജി ലോറന്‍സ്, സരസ്വതി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!