28 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kechery ഭക്തിനിര്‍ഭരമായി ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ ഇല്ലംനിറ

ഭക്തിനിര്‍ഭരമായി ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ ഇല്ലംനിറ

14

ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകള്‍ ഭക്തിനിര്‍ഭരമായി. രാവിലെ 8.30നും 9.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കുഴിപ്പുറം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികനായി. ക്ഷേത്രം നടയില്‍ എത്തിച്ച കതിര്‍ക്കറ്റകള്‍ മേല്‍ശാന്തിയും കീഴ്ശാന്തിക്കാരും തലചുമടായി ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോയി പൂജകള്‍ നടത്തി. തുടര്‍ന്ന്
പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്തു നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ക്ഷേത്രം ഭാരവാഹികളായ ബാലകൃഷ്ണന്‍ നരിയംപുള്ളി, സി.ഹരിദാസ്, ഇ. പ്രഭാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!