29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kunnamkulam കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിലെ ഓഫീസ് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ അവലോകന യോഗം

കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തിലെ ഓഫീസ് പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ അവലോകന യോഗം

21

നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വഹിച്ച കുന്നംകുളം താലൂക്ക് ആസ്ഥാന മന്ദിരത്തില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക അവലോകന യോഗം ചേര്‍ന്നു.എം.എല്‍.എ ഓഫീസില്‍ വെച്ച് ചേര്‍ന്ന അവലോകന യോഗത്തില്‍ എ.സി.മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.മന്ദിരത്തില്‍ ഓരോ വകുപ്പുകള്‍ക്കും അലോട്ട് ചെയ്തിട്ടുള്ള മുറികളുടെ അളവുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കെട്ടിടവിഭാഗം എന്‍ജിനീയര്‍ രേഖപ്പെടുത്തി തഹസില്‍ദാറുടെ മേലൊപ്പോടെ നഗരസഭയ്ക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭ ഓരോ ഓഫീസിനും പ്രത്യേകം നമ്പറുകള്‍ നല്‍കും. നമ്പറിട്ട് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് കെ.എസ്.ഇ.ബി പ്രത്യേകം മീറ്റര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടാതെ വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കുന്നതിനായി കെട്ടിടവിഭാഗവും വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന് സംയുക്ത പരിശോധന നടത്താനും തീരുമാനമായി.വിവിധ വകുപ്പുകളുടെ സീറ്റിംഗ് അറേഞ്ച്‌മെന്റുകളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഇതിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കല്‍ അന്തിമഘട്ടത്തിലാണെന്നും കെട്ടിടവിഭാഗം എ.ഇ അറിയിച്ചു. ഈ എസ്റ്റിമേറ്റ് വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും പെട്ടെന്ന് ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.യോഗത്തില്‍ കുന്നംകുളം തഹസില്‍ദാര്‍ ഷാജി ടി.കെ, പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗം എ.ഇ അജിമോള്‍ ടി.ജെ, ഇലക്ട്രിക്കല്‍ എ.ഇ അബ്ദുറഹ്‌മാന്‍കുട്ടി, വാട്ടര്‍ അതോറിറ്റി എ.ഇ. ലിമി ഒ.ടി, നഗരസഭ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബിനയ് ബോസ് ഇ.സി എന്നിവ.രും ഇലക്ട്രോണിക്‌സ് വിഭാഗം, മൈനര്‍ ഇറിഗേഷന്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ്, ലേബര്‍ ഓഫീസ്, സപ്ലൈ ഓഫീസ്, ഇറിഗേഷന്‍ ഓഫീസ്, കെ.എസ്.ഇ.ബി തുടങ്ങിയ വിവിധ വകുപ്പുകളിലെ പ്രതിനിധികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!