25.8 C
Kunnamkulam
Sunday, October 4, 2026
Home Bureaus Punnayurkulam നജാത്തുദ്ദീന്‍ മദ്രസ്സയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

നജാത്തുദ്ദീന്‍ മദ്രസ്സയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

34

അണ്ടത്തോട് നജാത്തുദ്ദീന്‍ മദ്രസ്സ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സംഗമം നടത്തി. അണ്ടത്തോട് ബീച്ച് ഖാദിരിയാ മസ്ജിദ് ഇമാം പി.കെ.എം. ഇഖ്ബാല്‍ ഫൈസി സംഗമം ഉദ്ഘാടനം ചെയ്തു. സത്യസന്ധതയും മൂല്ല്യ ബോധവും കൊണ്ട് ഏത് കാലത്തിനും അനുയോജ്യമായ ദര്‍ശനമാണ് മുഹമ്മദ് നബിയുടേതെന്നും, നബിയുടെ ജനന സമയത്ത് സന്തോഷിച്ചു എന്ന ഒറ്റ കാരണത്താല്‍ പിന്നീട് നബിയെ ക്രൂരമായി മര്‍ദ്ദിച്ച ശതുക്കള്‍ക്ക് പോലും സര്‍വ്വ ശക്തന്‍ പ്രത്യേകം പരിഗണന നല്‍കിയിട്ടുണ്ടെന്നും ഇഖ്ബാല്‍ ഫൈസി ചൂണ്ടികാട്ടി. യോഗത്തില്‍ എം.എം. ജബ്ബാര്‍ അദ്ധ്യക്ഷത വഹിച്ചു. അഷറഫ് ചാലില്‍, കെ.എച്ച്. ഹനീഫ, കെ.സി.എം. മുജീബ് റഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!