പി. കൃഷ്ണപ്പിള്ള ദിനത്തില്‍ സി.പി.ഐ. പുന്നയൂര്‍ക്കുളം ലോക്കല്‍ കമ്മറ്റിയുടെ നേത്യത്വത്തില്‍ പുഷ്പാര്‍ച്ചനയും, പ്രഭാതഭേരിയും നടന്നു.ലോക്കല്‍ കമ്മറ്റി ഓഫീസ് പരിസരത്ത് വെച്ചാണ് പരിപാടികള്‍ നടത്തിയത്. മണ്ഡലം സെക്രട്ടറിയേറ്റ് മെംബര്‍ പി.ടി. പ്രവീണ്‍ പ്രസാദ് പതാകയുയര്‍ത്തി. ലോക്കല്‍ സെക്രട്ടറി എം.കെ.സലീം, വാര്‍ഡ് അംഗം വി.എസ്. ശോഭ തുടങ്ങിയവര്‍ സംസാരിച്ചു.



