27.4 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Punnayurkulam വടക്കേക്കാട് മത്സൃതൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു

വടക്കേക്കാട് മത്സൃതൊഴിലാളി കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്നു

21

അഖിലേന്ത്യാ മത്സൃതൊഴിലാളി കോണ്‍ഗ്രസ് വടക്കേക്കാട് ബ്ലോക്ക് കമ്മിറ്റി യോഗം മന്ദലാംകുന്ന് ഇന്ദിരാഗാന്ധി ഭവനില്‍ ചേര്‍ന്നു.
ജില്ലാ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.സിജിത്ത് ഉദ്ഘാടനം ചെയ്തു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഷൗക്കത്ത് പുത്തന്‍പുരയില്‍ അധ്യക്ഷത വഹിച്ചു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് എ.എം. അലാവുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് അബു മാലിക്കുളം, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുബൈദ പാലക്കല്‍, കോണ്‍ഗ്രസ് പുന്നയൂര്‍ മണ്ഡലം പ്രസിഡണ്ട് കെ.കെ.ഷുക്കൂര്‍, എ.എച്ച്.ഷാജഹാന്‍, നവാസ് കിഴക്കൂട്ട് , യൂസഫ് തണ്ണിത്തുറക്കല്‍, അഷറഫ്, ഹംസത്ത് എന്നിവര്‍ സംസാരിച്ചു. മൊയതുണ്ണി ചാലില്‍ സ്വാഗതവും സി.കെ.അഷറഫ് നന്ദിയും പറഞ്ഞു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മത്സ്യതൊഴിലാളി സംഗമവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും മുതിര്‍ന്ന മത്സ്യതൊഴിലാളികളെ ആദരിക്കുന്ന ചടങ്ങും വന്‍ വിജമാക്കുവാന്‍ യോഗം തീരുമാനിച്ചു.

 

ADVERTISEMENT
error: Content is protected !!