28.1 C
Kunnamkulam
Friday, August 21, 2026
Home Bureaus Perumpilavu ‘ഡല്‍ഹി ചലോ’ സമര പ്രചരണം ; കാട്ടകാമ്പാല്‍ സി.പി.ഐ പദയാത്ര

‘ഡല്‍ഹി ചലോ’ സമര പ്രചരണം ; കാട്ടകാമ്പാല്‍ സി.പി.ഐ പദയാത്ര

13

സെപ്റ്റംബര്‍ 1ന് സിപിഐ നേതൃത്വത്തില്‍ നടക്കുന്ന ‘ഡല്‍ഹി ചലോ’ സമരത്തിന്റെ പ്രചരണാര്‍ത്ഥം പാര്‍ട്ടി കാട്ടകാമ്പാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെറുസലേം സെന്റര്‍ മുതല്‍ ചിറക്കല്‍ സെന്റര്‍ വരെ കാല്‍നടപ്രചരണ ജാഥ സംഘടിപ്പിച്ചു. ജെറുസലേം സെന്ററില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.ടി.ഷാജന്‍ ഉദ്ഘാടനം ചെയ്തു. ജാഥയുടെ സമാപന ഉദ്ഘാടനം ചിറക്കല്‍ സെന്ററില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്.പ്രിന്‍സ് നിര്‍വഹിച്ചു. ഷാജി ജോര്‍ജ് സി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബബിത ഫിലോ , മണ്ഡലം സെക്രട്ടറി പ്രേമംരാജ് ചൂണ്ടാലാത്ത് , കെ സി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പി കെ രവീന്ദ്രന്‍ ക്യാപ്റ്റനും, , ജിജി ലിവിങ്സ്റ്റണ്‍ വൈസ് ക്യാപ്റ്റനും, , കെ സി സുരേന്ദ്രന്‍ മാനേജറുമായ ജാഥയാണ് പര്യടനം നടത്തിയത്. ആവശ്യ വസ്തുക്കള്‍ക്ക് ന്യായവില, യുവാക്കള്‍ക്ക് തൊഴില്‍, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് താങ്ങുവില, വനിതാ സംവരണം നടപ്പിലാക്കുക, പരീക്ഷ നടത്തിപ്പ് കുറ്റമറ്റതാക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സിപിഐ ദേശ വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്.

 

ADVERTISEMENT
error: Content is protected !!