28.1 C
Kunnamkulam
Friday, August 21, 2026
Home Bureaus Punnayurkulam നന്നംമുക്ക് പഞ്ചായത്തില്‍ വിപുലമായ ഓണാഘോഷം

നന്നംമുക്ക് പഞ്ചായത്തില്‍ വിപുലമായ ഓണാഘോഷം

17

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ പൂക്കളം മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ പഞ്ചായത്ത് അംഗങ്ങള്‍ തിരുവാതിരയും സിനിമാറ്റിക് ഡാന്‍സും അവതരിപ്പിച്ചു. ഉറിയടി, കൂണ്‍ റൈസിംഗ്, സുന്ദരിക്ക് പൊട്ടുതൊടല്‍, കസേരകളി, കമ്പവലി, ഗാനാലാപനം തുടങ്ങിയ വിവിധ മത്സരങ്ങളും നടന്നു. ഗ്രാമപഞ്ചായത്തിനുപുറമെ കൃഷിഭവന്‍, എംപ്ലോയ്മെന്റ് ഓഫീസ്, സി.ഡി.എസ്. അംഗങ്ങള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണസദ്യയും നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി രവീന്ദ്രനാഥ്, വൈസ് പ്രസിഡന്റ് മുഹമ്മദ് അലി പുഴ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ചാലുപറമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ. നിയാസ് മുഹമ്മദ്, സജ്ന ഫിറോസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി വിശാഖ്, കൃഷിഭവന്‍ ഓഫീസര്‍ കീര്‍ത്തി, ദേവി, അസിസ്റ്റന്റ് സെക്രട്ടറി മനോജ് കുമാര്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!