26.2 C
Kunnamkulam
Saturday, August 22, 2026
Home Bureaus Perumpilavu ഓണറേറിയത്തില്‍ നിന്ന് ഓണക്കോടി നല്‍കി ജനപ്രതിനിധികള്‍

ഓണറേറിയത്തില്‍ നിന്ന് ഓണക്കോടി നല്‍കി ജനപ്രതിനിധികള്‍

12

ഓണറേറിയത്തില്‍ നിന്നും ഓണ കോടി സമ്മാനിച്ച് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും.മനം നിറഞ് അമ്മമാര്‍.കാട്ടകാമ്പാല്‍ പഞ്ചായത്ത് പതിനൊന്നം വാര്‍ഡ് പഴഞ്ഞി ഈസ്റ്റ് മെമ്പറും, പഞ്ചായത്ത് പ്രസിഡന്റുമായ കെ ജയശങ്കര്‍, പന്ത്രണ്ടാം വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി ഐപ്പ് എന്നിവര്‍ തങ്ങളുടെ ഓണറേറിയത്തില്‍ നിന്നു വാര്‍ഡിലെ തൊഴിലുറപ്പ്, അങ്കണവാടി ജീവനക്കാര്‍, ഹരിത കര്‍മ സേന അംഗങ്ങള്‍, ഉള്‍പ്പെടെ 70 പേര്‍ക്കാണ് ഓണക്കോടി നല്‍കിയത്.ഇവര്‍ക്കായി ഓണ സദ്യയും ഒരുക്കി. പഴഞ്ഞി ക്രെസെന്റ് കോളേജില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ . ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്പ് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാക്ക്, ജനപ്രതിനിധികളായ ജിന്‍സി സജു, സ്വീറ്റി ഷാജു, സന്ധ്യ ഷിബു തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ അജിത, കെ വി അര്‍ച്ചന, അക്ഷയ്കുമാര്‍, തൊഴിലുറപ്പ് സഹപ്രവര്‍ത്തകരായ രാജശ്രീ, സുഷമ, സരോജിനി വിലാസിനി, വെലലയമ അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങിനോടാനുബന്ധിച്ച് പൂക്കളം ഒരുക്കിയും കലാ പരിപാടികള്‍ അവതരിപ്പിച്ചും ചടങ്ങിന് മാറ്റുകൂട്ടി.

 

ADVERTISEMENT
error: Content is protected !!