27.9 C
Kunnamkulam
Sunday, August 23, 2026
Home Bureaus Perumpilavu വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാള്‍ കൊടിയേറ്റം

വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാള്‍ കൊടിയേറ്റം

0

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി. ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബ്ബാനയും, കാലം ചെയ്ത പത്രോസ് മോര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ നാലാമത് ശ്രാദ്ധവും ആചരിച്ചു. തുടര്‍ന്ന് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത്മണ്ണില്‍ പെരുന്നാള്‍ കൊടി ആശീര്‍വദിച്ച്, ഇടവക ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ക്ക് കൈമാറി. മദ്ബഹാ ശൂശുഷകര്‍ അകമ്പടിയായി കൊടി മരത്തിന് അടുത്ത് എത്തിയപ്പോള്‍ പ്രാര്‍ത്ഥനക്ക് ശേഷം വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്തു മണ്ണില്‍ പെരുന്നാള്‍ കൊടിയേറ്റം നടത്തി. സെപ്തംബര്‍ ഒന്ന് മുതല്‍ എട്ടുവരെയാണ് ദൈവമാതാവിന്റെ മധ്യസ്ഥത യാചിച്ചുള്ള എട്ടുനോമ്പാചരണം നടക്കുന്നത്. എട്ടു ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പകല്‍ ധ്യാനയോഗം, വൈകീട്ട് സന്ധ്യാനമസക്കാരം, ഗാന ശൂശ്രുഷയും 44 മത് എട്ടുനോമ്പ് സുവിശേഷ മഹായോഗം, അഞ്ചാം തിയ്യതി രാത്രി മുട്ടുകുത്തല്‍ വഴിപാടും നടക്കും. ഏഴാം തിയ്യതി രാത്രി ഏഴിന് പ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ എട്ടുനോമ്പ് റാസ, ദൈവമാതാവിന്റെ വിശുദ്ധ സൂനോറെ വണക്കം, അത്താഴ സദ്യ എന്നിവ നടക്കും.സമാപന ദിവസം എട്ടിന് വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയോടെ പെരുന്നാള്‍ സമാപിക്കും. പെരുന്നാള്‍ കൊടിയേറ്റേത്തിന് പള്ളി വികാരി, ട്രസ്റ്റി സി.യു.ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!