30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ; യുവതിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ കരുതല്‍

ബസ് യാത്രയ്ക്കിടെ ശാരീരിക അസ്വസ്ഥത ; യുവതിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരുടെ കരുതല്‍

35

ബസ് യാത്രയ്ക്കിടയില്‍ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ എത്തിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. പെരിന്തല്‍മണ്ണ ചെറുകര സ്വദേശിനിയായ 22 വയസ്സുകാരിക്കാണ് യാത്രക്കിടയില്‍ ശാരീരിക അസ്വസ്ഥ അനുഭവപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും നിലമ്പൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് പറേമ്പാടം എത്തിയപ്പോഴാണ് യുവതി ബസ്സില്‍ കുഴഞ്ഞു വീണത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം നടന്നത്. ഉടനെ, യുവതിയെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബസ്സില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി ആശുപത്രി അധികൃതരും ബസ്സിലെ ജീവനക്കാരും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!