പാലുവായിലെ സ്ഥിരം കുറ്റവാളി രോഷനെതിരെ കാപ്പാ ചുമത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.തിരുവോണ ദിവസം മദ്യപിച്ച് യാതൊരു പ്രകോപനവുമില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റോയ് നീലങ്കകവിലിനെ ആക്രമിച്ച കേസിലെ പ്രതിയും സ്ഥിരം കുറ്റവാളിയുമായ രോഷന്‍ മണിയന്ത്രക്കെതിരെ കാപ്പാ ചുമത്തണമെന്ന് കോണ്‍ഗ്രസ് പാവറട്ടി ബ്ലോക്ക് കമ്മിറ്റിയും തൈക്കാട് മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.റോയ് നീലങ്കാവിലിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് തൈക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും പാവറട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പാലുവായ് കാര്‍ഗിലില്‍ പ്രതിഷേധ യോഗവും പ്രകടനവും സംഘടിപ്പിച്ചു.പ്രതിഷേധ യോഗം കെ.പി.സി.സി. സെക്രട്ടറി സി.സി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. തൈക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ബി.വി. ജോയ് അധ്യക്ഷനായി. ഡി.സി.സി. സെക്രട്ടറി എ.ടി. സ്റ്റീഫന്‍ മാസ്റ്റര്‍, പാവറട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് സി.ജെ. സ്റ്റാന്‍ലി, പാവറട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റോ ലിജോ, സേവാദള്‍ ജില്ല ചെയര്മാന് പി.ഡി റപ്പായി, തൈക്കാട് മേഖലയിലെ കൗണ്‍സിലര്‍മാരായ ജോയ് ചെറിയാന്, ജലീല്‍ പണിക്കവീട്ടില്‍, എം.വി. ബിജു, മഹ്റൂഫ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരായ ജെറോം ബാബു, ധനേഷ് ചുള്ളിക്കാട്ടില്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് മഹേഷ് കാര്ത്തികേയന്, എന്നിവര്‍ സംസാരിച്ചു.പാലുവായ് കാര്‍ഗില്‍ പ്രദേശത്ത് നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സാധാരണക്കാര്‍ക്ക് ശല്യമായി മാറുകയും ചെയ്യുന്ന നിരവധി കേസുകളില്‍ പ്രതിയായ രോഷന്‍ എന്ന മനുവിനെ സംരക്ഷിക്കുന്ന നിലപാടാണ് ചാവക്കാട് പോലീസ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി പാലുവായ് കാര്‍ഗില്‍ മേഖലയില്‍ സി.പി.എം. നേതൃത്വത്തിന്റെ ഒത്താശയോടെ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു വരികയാണെന്നും, ഭരണം മാറിയിട്ടും ചില പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഇവര്‍ക്ക് വേണ്ടി ഒത്താശ ചെയ്യുന്ന സാഹചര്യമാണുള്ളതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ റോയ് നീലങ്കാവിലിന് ഗുരുതരമായ പരിക്കേറ്റിട്ടും സംഭവത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയതായും കോണ്‍ഗ്രസ് ആരോപിച്ചു.മുഹമദ് ജിഫ്രി, ആര്.വി ഫൈസല്‍, ചാക്കോ ചക്കംകണ്ടം, റാഷിദ് എളവള്ളി, കോയ ഫോക്കാക്കൊല്ലത്ത്, പീറ്റര്‍ സി.എ, മജീദ് പടുവിങ്കള്, റെജി വിളക്കാട്ടുപാടം, ജില്‍സ് തോമസ്, എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്കി.



