26.1 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ഓണാഘോഷത്തിന് ആവേശമായി കണ്ടത്തില്‍ ഓട്ടമത്സരം

ഓണാഘോഷത്തിന് ആവേശമായി കണ്ടത്തില്‍ ഓട്ടമത്സരം

47

ഓണാഘോഷത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ എയ്യാല്‍ പാറപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ കണ്ടത്തില്‍ ഓട്ടമത്സരം സംഘടിപ്പിച്ചു.ചീനിക്കല്‍ മോഹനന്‍ മെമ്മോറിയല്‍ ഓട്ട മത്സരത്തിന്റെ ഉദ്ഘാടനം സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ബാലാജി നിര്‍വ്വഹിച്ചു.ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി എ.സി.അഖില്‍ അധ്യക്ഷനായി. കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ് ,മുന്‍ ഗുജറാത്ത് ഫുട്‌ബോള്‍ ക്യാപ്റ്റന്‍ ടി.എ.മണി, ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല സെക്രട്ടറി കെ.വി.ഗില്‍സന്‍, വാര്‍ഡ് മെമ്പര്‍ ഗീത രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു .എയ്യാല്‍ ഗ്രാമോത്സവം സംഘാടക സമതി ചെയര്‍മാന്‍ എ.എസ്.സുബിന്‍,കെ.കെ.ശരത്ത്,കെ.വി.അഭിഷേക്, എം.ബി.വിഷ്ണു,മഞ്ജിമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗുലു ഒന്നാം സ്ഥാനവും അഭിഷേക് ആദൂര്‍ രണ്ടാം സ്ഥാനവും അര്‍ജുന്‍ മൂന്നാം സ്ഥാനവും നേടി.

ADVERTISEMENT
error: Content is protected !!