ചാലിശേരി സെന്റ് പിറ്റേഴ്സ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനനപെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടുനോമ്പാചരണവും 44-ാമത് എട്ടുനോമ്പ് സുവിശേഷ യോഗവും സെപ്ററംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഒന്ന് മുതല്‍ എട്ടു വരെയുള്ള ദിവസങ്ങളിലും രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാന, മാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന പകല്‍ ധ്യാനയോഗം, വൈകീട്ട് സന്ധ്യ നമസ്കാരം, ഗാനശുശ്രൂഷ എട്ട് നോമ്പ് സുവിശേഷ യോഗം, പ്രാര്‍ത്ഥന ഗോപുരം എന്നിവയുമുണ്ടാകും. സെപ്തംബര്‍ ഒന്നിനു രാവിലെ നടക്കുന്ന വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഫാ.എന്‍ .കെ ജേക്കബ് കോര്‍ എപ്പിസ്കോപ്ല മുഖ്യകാര്‍മികത്വം വഹിക്കും.തുടര്‍ന്നുള്ള ദിവസങ്ങളില്‍ മെത്രാപോലീത്തയുടെയും, കോര്‍ എപ്പിസ്കോപ്പമാരുടെയും മുഖ്യകാര്‍മികത്വത്തിലും വൈദീകരുടെ സഹകാര്മികരുത്തിലും വിശുദ്ധ മൂന്നിന്മേല് കുര്‍ബാനകള്‍ നടക്കും. തുടര്‍ന്നുള്ള ആറ് ദിവസങ്ങളില്‍ വൈകീട്ട് ഏഴിന് നടക്കുന്ന സുവിശേഷ യോഗങ്ങളില്‍ ഫാ. ജിനു പള്ളിപ്പാട്ട്, ഫാ. മാത്യൂസ് ജോര്‍ജ് തോക്കുപാറ, ഫാ: ജേക്കബ് മഞ്ഞളി, ഫാ: തമ്പി മാറാടി, ഫാ: ഏലിയാസ് അരീക്കല്‍ തോട്ടകം, ഫാ: മാത്യൂസ് ഈരാളില്‍ എന്നിവര്‍ വചന സന്ദേശം നല്‍കും.സെപ്തംബര്‍ അഞ്ചിന് രാത്രി 9.30-ന് മുട്ടുകുത്തല്‍ വഴിപാട് നടക്കും. സെപ്തംബര്‍ 6-ന് രാവിലെ യാക്കോബ് മോര് അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പരിശുദ്ധ യൂയാക്കീം മോര് കൂറിലോസ് ബാവ, മലങ്കരയുടെ പ്രകാശ ഗോപുരം, പൗലോസ് ദ്വിതീയന്‍ ശ്രേഷ്ഠ കാതോലിക്ക ബാവ, ദിവംഗതരായ ഇടവക വൈദീകര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനം എന്നിവ നടക്കും.സെപ്തംബര്‍ ഏഴിനു് വൈകിട്ട് സന്ധ്യാനമസ്കാരത്തിന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ മോര് മിലിത്തിയോസ് യൂഹാനോന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് രാത്രി ഏഴിനു അങ്ങാടിചുററിയുള്ള പ്രസിദ്ധമായ എട്ട്നോമ്പ് റാസ, ദൈവ മാതാവിന്റെ വിശുദ്ധ സൂനോറോ വണക്കം, അത്താഴ സദ്യ എന്നിവ നടക്കും. പെരുന്നാള്‍ ദിവസമായ സെപ്തംബര്‍ എട്ടിനു രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ഡോ: രാജന് മാണി കോര്‍-എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു പ്രദിക്ഷിണത്തിന് ശേഷം, നേര്‍ച്ച സദ്യയോടെ പെരുന്നാള്‍ ആഘോഷത്തിന് സമാപനമാകും.
ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണില്‍, ട്രസ്ററി. സി.യു. ശലഭമാന്, സെക്രട്ടറി ടൈററസ് ഡേവീഡ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



