സപ്തതി ആഘോഷിക്കുന്ന മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്തയ്ക്ക് ആശംസകളുമായി ,സംസ്ഥാന കായിക വകുപ്പ് മന്ത്രി ഒ.ജെ ജെനിഷ് സഭാ ആസ്ഥാനമായ തൊഴിയൂരിലെത്തി. ഇന്ന് വൈകിട്ട് കുന്നംകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സപ്തതി ആഘോഷചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന മന്ത്രി ഔദ്യോഗ തിരക്കുകള്‍ കാരണം സഭാ ആസ്ഥാനത്ത് ശനിയാഴ്ച രാവിലെയെത്തി ആശംസകള്‍ അറിയിക്കുകയായിരുന്നു. രാവിലെ 11ന് തൊഴിയൂരിലെത്തിയ മന്ത്രിയെ സഭ വൈദിക ട്രസ്റ്റി ഫാദര്‍ തോമസ് കുര്യന്‍, ആല്‍മ്മായ ട്രസ്റ്റി ഗീവര്‍ മാണി പാലക്കല്‍ , സഭാ സെക്രട്ടറി ബിനോയ് പി മാത്യു തുടങ്ങിയവരും വൈദികരും ചേര്‍ന്ന് സ്വീകരിച്ചു. ഔദ്യോഗിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മന്ത്രി തിരുമേനിയെ ഷാള്‍ അണിയിച്ചു കൊണ്ട് ആശംസകള്‍ നേര്‍ന്നു. കുശലാന്വേഷണങ്ങള്‍ക്ക് ശേഷം തിരുമേനി സഭയുടെ വകയായി മന്ത്രിക്ക് സ്‌നേഹോപഹാരവും, മധുരവും നല്‍കി ആശിര്‍വദിച്ചു. തുടര്‍ന്ന് ദേവാലയം സന്ദര്‍ശിച്ച ജനീഷ് പള്ളിയില്‍ നേര്‍ച്ച സമര്‍പ്പിച്ച ശേഷമാണ് മടങ്ങിയത്. കെപിസിസി അംഗം ജോസഫ് ചാലിശ്ശേരി മാസ്റ്റര്‍, കുന്നംകുളം നഗരസഭ കൗണ്‍സിലര്‍ ലബീബ് ഹസന്‍, കുന്നംകുളം നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മഹേഷ് തിപ്പിലശ്ശേരിതുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.



