27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad മയക്കുമരുന്ന്, വ്യാജ മദ്യ ഉപയോഗത്തിനെതിരെ ജനജാഗ്രത സമിതി രൂപീകരിച്ചു

മയക്കുമരുന്ന്, വ്യാജ മദ്യ ഉപയോഗത്തിനെതിരെ ജനജാഗ്രത സമിതി രൂപീകരിച്ചു

43

ചാവക്കാട് നഗരസഭ പരിധിയില്‍ വര്‍ദ്ദിച്ചുവരുന്ന മയക്കുമരുന്ന്, വ്യാജ മദ്യ ഉപയോഗത്തിനെതിരെ അവബോധം നല്‍കുന്നതിന്റെ ഭാഗമായി ജനജാഗ്രത സമിതി രൂപീകരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ ബുഷ്‌റ ലത്തീഫ്, എക്‌സൈസ് ഉദ്യോഗസ്ഥന്‍ അരുണ്‍കുമാര്‍ പി ബി, ചാവക്കാട് പോലീസ് സ്റ്റേഷന്‍ എസ്.ഐ ശ്രീജി സി.ഐ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ചാവക്കാട് താലൂക്ക് ആശുപത്രി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാംകുമാര്‍, നഗരസഭ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള അധ്യാപകര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷമീര്‍.എം നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!