മുണ്ടത്തിക്കോട് എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകരെ ആദരിച്ചു

അധ്യാപകദിനത്തില്‍ മുണ്ടത്തിക്കോട് എന്‍.എസ്.എസ് വെങ്കിട്ടറാം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപകരെ പൂച്ചെണ്ടുകള്‍ നല്‍കി ആദരിച്ചു. പ്രധാന അദ്ധ്യാപിക കെ ഗിരിജ അദ്ധ്യാപക ദിന സന്ദേശം നല്‍കി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് യൂണിവേഴ്സിറ്റി ലയന്‍സ് ക്ലബ്ബ് പ്രസിഡന്റ് എ സുരേന്ദ്രന്‍, സെക്രട്ടറി രാജശ്രീ സുഗുണന്‍ എന്നിവരും അധ്യാപകരെ പൊന്നാടയണിയിച്ച് അണിയിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ കഥകളി ആചാര്യന്‍ കലാമണ്ഡലം കൃഷ്ണകുമാറിനെ സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റ് ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image