കേരള മുസ്ലിം ജമാഅത്ത് വടക്കേക്കാട് സോണ്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനം സമാപിച്ചു. കല്ലൂര്‍ മിസ്ബാഹുല്‍ ഹുദ വാദിത്വാബയില്‍ നടന്ന ചടങ്ങിന് തുടക്കം കുറിച്ച് അബ്ദുള്ളകുട്ടി മുസ്ല്യാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഗ്രാന്റ് മൗലീദ് സദസ്സ് ഉണ്ടായി. മൗലീദ് സദസ്സിന് സുബൈര്‍ സഅദി ഞമനേങ്ങാട്, അബ്ദുള്ള കുട്ടി മുസ്ലിയാര്‍, ഇബ്രാഹീം ഫാളിലി കല്ലൂര്‍, ഹുസൈന്‍ അന്‍വരി, അബ്ദുറഹിമാന്‍ അര്‍ഷദി, ഉവൈസ് സഖാഫി, അന്‍സാര്‍ സഖാഫി, ഇര്‍ഷാദ് സഖാഫി തുടങ്ങിയവര്‍ മജ്ലിസിന് നേതൃത്വം നല്‍കി. വൈകീട്ട് നടത്തിയ പൊതു സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡണ്ട് അബ്ദുസലാം ഹാജി അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം ഐ.എം.കെ. ഉസ്താദ് കല്ലൂര്‍ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തു. സി.കെ.റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ സ്റ്റാഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എ.റ്റി.ഹംസ സംസാരിച്ചു.ഹുസൈന്‍ കൊച്ചനൂര്‍ സ്വാഗതവും, മുഹമ്മദാലി വടുതല നന്ദിയും പറഞ്ഞു.



