പെരുമ്പിലാവ് ചിറ്റിലപ്പിള്ളി പരേതനായ ഭാസ്‌ക്കരന്‍ ഭാര്യ ബിന്ദുവിനു വീട് നിര്‍മിച്ചു നല്‍കിയാണ് രജില്‍ തന്റെ വാക്കു പാലിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ ആര്‍ രജില്‍ പ്രചരണ വേളയില്‍ ഗൃഹസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ബിന്ദുവിന്റെ വീട്ടിലെത്തുന്നത്. ഓലമേഞ്ഞ വാസ യോഗ്യമല്ലാത്ത വീട്ടിനുള്ളില്‍ പാമ്പിനെ കണ്ട് പേടിച്ച് നില്‍ക്കുന്ന ബിന്ദുവിനെ കണ്ട രജില്‍, താന്‍ തോറ്റാലും ജയിച്ചാലും ആറു മാസത്തിനകം പുതിയ വീട് നിര്‍മിച്ച് നല്‍കുമെന്ന് വാക്കു നല്‍കുകയായിരുന്നു. ആ വാഗ്ദാനമാണ് ഇന്ന് യാഥാര്‍ത്ഥ്യമായത്. പുതിയ വീടിന്റെ താക്കോല്‍ദാന ചടങ്ങ് കെ.ആര്‍.രഞ്ജുവും കെ.ആര്‍ രജിലും ചേര്‍ന്നു നിര്‍വഹിച്ചു. സി.ബി.ശ്രീഹരി, രജീഷ് അയിനൂര്‍, സുനില്‍ കുമാര്‍, കെ.ബി ദിനേശന്‍, തോപ്പില്‍ ഷാ, മോഹനന്‍ അരുവായി, സെബാസ്റ്റ്യന്‍ ചിറ്റിലപ്പിള്ളി, ഗിരീഷ് മനോരമ, റഫീക്ക് കടവല്ലൂര്‍, മിഥുന്‍ ശങ്കരപുരം തുടങ്ങിയവര്‍ താക്കോല്‍ദാന ചടങ്ങില്‍ പങ്കെടുത്തു.



