32.1 C
Kunnamkulam
Friday, September 4, 2026
Home Bureaus Punnayurkulam മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു

16

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണ പരിശീലന ശില്പശാല സംഘടിപ്പിച്ചു.. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ സെറീന സിറാജ് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ശില്പശാല നടന്നത്. കെ.എസ്.ഇ.ബി എന്‍ജിനീയറും പരിശീലകനുമായ സാബിര്‍ ശില്പശാലക്ക് നേതൃത്വം നല്‍കി. കോഡിനേറ്റര്‍ തൃഷ ടീച്ചര്‍ സ്വാഗതവും സിന്‍സി ടീച്ചര്‍ നന്ദിയും പറഞ്ഞു. അമ്പത് വിദ്യാര്‍ത്ഥികള്‍ ശില്‍പ്പശാലയുടെ ഭാഗമായി. അമ്പത് ബള്‍ബുകള്‍ പുതിയതായി നിര്‍മ്മിക്കുകയും വീടുകളില്‍ നിന്ന് കുട്ടികള്‍ ശേഖരിച്ചു കൊണ്ടുവന്ന അറുപതിലധികം കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ റിപ്പയര്‍ ചെയ്യുകയും ചെയ്തു.

 

ADVERTISEMENT
error: Content is protected !!