ശ്രീകൃഷ്ണ ജയന്തിആഘോഷത്തിന്റെ ഭാഗമായി പുന്നയൂര്‍ക്കുളം ബാലഗോകുലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആല്‍ത്തറ ഗോവിന്ദാപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ ജ്ഞാനപ്പാന പാരായണം നടത്തി. കാലത്ത് 9 മണിക്ക് നടത്തിയ പരിപാടി ഉണ്ണിക്കണ്ണനു മുമ്പില്‍ ദീപം തെളിയിച്ച് വത്സല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഗോപിക നൃത്തം സംയോജക ശ്രീലക്ഷ്മി സിദ്ധാര്‍ത്ഥന്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. ബാബു അയോധ്യ ശ്രീകൃഷ്ണജയന്തി സന്ദേശം നല്‍കി. താലൂക്ക് അധ്യക്ഷന്‍ പി.ആര്‍ സൂരജ്, ടി അശോകന്‍, സജിത്ത് കപ്യാരത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



