32.1 C
Kunnamkulam
Friday, September 4, 2026
Home Bureaus Perumpilavu ‘ബാല്യ സ്പന്ദനം ‘ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

‘ബാല്യ സ്പന്ദനം ‘ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു

10

 

അങ്കണവാടി കുട്ടികളുടെ ആരോഗ്യ രംഗത്തേക്കുള്ള ഇടപെടലിനു സര്‍ക്കാര്‍ കൊണ്ടുവന്ന ബാല്യ സ്പന്ദനം പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് ഓഫീസര്‍ ശോഭ സ്വാഗതം ആശംസിച്ച ചടങ്ങില്‍ വനിത ശിശു വികസന ഓഫീസര്‍ കെ ജയശ്രീ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശൈലജ അരുണ്‍ദാസ്,
ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികളായ അഞ്ചു സുധീഷ്,ടി എസ് മണികണ്ഠന്‍, എന്‍ കെ ചന്ദ്രാവതി, സ്വീറ്റി ഷാജു, ജിന്‍സി സജു, സ്വപ്ന പ്രിന്‍സ്, സന്ധ്യ ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു.
പദ്ധതി നടത്തിപ്പു മാത്രമല്ല 3 മാസം കൂടുമ്പോള്‍ പദ്ധതിയുടെ മോനിറ്ററിംഗ് നടപടികള്‍ കൂടി പദ്ധതിയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!