31 C
Kunnamkulam
Saturday, September 5, 2026
Home Bureaus Perumpilavu ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ മുട്ടുകുത്തല്‍ വഴിപാട് ശനിയാഴ്ച

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയില്‍ മുട്ടുകുത്തല്‍ വഴിപാട് ശനിയാഴ്ച

22

ചാലിശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാള്‍ എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടത്തിവരാറുള്ള മുട്ടുകുത്തല്‍ വഴിപാട്, ശനിയാഴ്ച രാത്രിയില്‍ സുവിശേഷ യോഗത്തിനു ശേഷം നടക്കും.ശനിയാഴ്ച രാവിലെ തൃശൂര്‍ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. ബേസില്‍ ബേബി തെക്കുമഠം വിശുദ്ധ കുര്‍ബാനക്കും മധ്യസ്ഥ പ്രാര്‍ത്ഥനക്കും മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ ജിബിന്‍ ചാക്കോ, ഫാ ലിജിന്‍ പാണാടന്‍, വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍ എന്നിവര്‍ സഹകാര്‍മ്മികരായി. റോയ് മാന്ദാമംഗലം പകല്‍ ധ്യാനം നടത്തി.രാത്രിയില്‍ ഫാ. ഏലീയാസ് അരീക്കല്‍ വചന സന്ദേശം നല്‍കും. ഞായറാഴ്ച രാവിലെ മാര്‍ യാക്കോബ് അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. 11 മണിക്ക്, പള്ളി സ്ഥാപിച്ച അന്ത്യോഖ്യാ സിംഹാസന പ്രതിനിധി യൂയാക്കീം മോര്‍ കൂറിലോസ് ബാവ, മലങ്കരയുടെ പ്രകാശഗോപുരം ബസേലിയോസ് പൗലോസ് ദ്വിതിയന്‍ ബാവ, ഇടവകയിലെ ദിവംഗതരായ വൈദീകര്‍ എന്നിവരുടെ അനുസ്മരണ സമ്മേളനവും നടക്കും. രാത്രി യോഗത്തില്‍ ഫാ. മാത്യൂസ് ഈരാളില്‍ വചന സന്ദേശം നല്‍കും.തിങ്കളാഴ്ച വൈകിട്ട് സന്ധ്യാ പ്രാര്‍ത്ഥനയ്ക്കുശേഷം ചരിത്രപ്രസിദ്ധവും ഭക്തിനിര്‍ഭരവുമായ എട്ടുനോമ്പ് റാസ നടക്കും.തുടര്‍ന്ന് പ്രത്യേക പ്രാര്‍ത്ഥനകളോടെ വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിന്റ വിശുദ്ധ സൂനോറെ പുറത്തെടുത്ത് വിശ്വാസികള്‍ വണങ്ങും.. ശേഷം അത്താഴസദ്യയുമുണ്ടാകും.ചൊവാഴ്ച വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന, പെരുന്നാള്‍ സന്ദേശം, പ്രദക്ഷിണം, നേര്‍ച്ച സദ്യയൊടെ പെരുന്നാള്‍ സമാപിക്കും.പരിപാടികള്‍ക്ക് വികാരി ഫാ. അബ്രഹാം യാക്കോബ് പൂവ്വത്ത് മണ്ണില്‍, ട്രസ്റ്റി സി.യു.ശലമോന്‍, സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങിയ കമ്മിറ്റി, ഭക്തസംഘടന ഭാരവാഹികള്‍, കുടുംബ യൂണിറ്റ് ഭാരവാഹികള്‍ നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!