വിസ്ഡം മന്ദലാംകുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ടം വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ബദര്‍ പള്ളി പഴയ പോസ്റ്റ് ഓഫീസ് റോഡ് സത്താര്‍ ബോംബെയുടെ വസതിയില്‍, മന്ദലാംകുന്ന് അല്‍ ഹിക്മ മസ്ജിദ് ഇമാം യഹിയാ ഫുര്‍ഖാനി വിജ്ഞാന സദസ്സ് നയിച്ചു. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ എം ഹൈദരലി, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് പി എം ബാദുഷ, സെക്രട്ടറി റഫീഖ് അകലാട്, യൂണിറ്റ് പ്രസിഡണ്ട് എ എ ഹംസ കുട്ടി, അല്‍ ഹിക്മ മസ്ജിദ് പ്രസിഡണ്ട് എന്‍ വി അബ്ദുല്‍ സമദ് തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി പി പി ഫൈസല്‍ നന്ദിയും പറഞ്ഞു.



