ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള സുവിശേഷയോഗത്തിന് സമാപനമായി. ഞായറാഴ്ചയാണ് 44-ാംമത് എട്ടുനോമ്പ് സുവിശേഷയോഗത്തിന് സമാപനമായത്. സുവിശേഷയോഗങ്ങളില്‍ വൈദികരായ ജിനു പള്ളിപ്പാട്ട് , മാത്യൂസ് ജോര്‍ജ് തോക്കുപാറ , ജേക്കബ് മഞ്ഞളി, തമ്പി മാറാടി, ഏലിയാസ് അരീക്കല്‍ തോട്ടകം എന്നിവര്‍ സന്ദേശം നല്കി. സമാപനദിവസമായ ഞായറാഴ്ച രാത്രി ഫാ. മാത്യൂസ് ഈരാളില്‍ സംസാരിച്ചു. എല്ലാ ദിവസങ്ങളിലും പകല്‍ ധ്യാനയോഗവും ഉണ്ടായി. സമാപന ദിവസം ഞായറാഴ്ച രാത്രിയില്‍ മര്‍ത്തമറിയം വനിത സമാജം അംഗങ്ങളുടെ ഗാന ശുശ്രൂഷ നടന്നു. തിങ്കളാഴ്ച വൈകീട്ട് സന്ധ്യാനമസ്കാരത്തിന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ മോര് മിലിത്തിയോസ് യൂഹാനോന്‍ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് രാത്രി ഏഴിന് അങ്ങാടി ചുറ്റിയുള്ള പ്രസിദ്ധമായ എട്ടുനോമ്പ് റാസ നടക്കും തുടര്‍ന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ദൈവമാതാവിന്റെ വിശുദ്ധ സുനോറോ വണക്കം, അത്താഴസദ്യ എന്നിവ നടക്കും. സെപ്റ്റംബര്‍ എട്ട് ചൊവാഴ്ച രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്‍ബ്ബാനക്ക് വന്ദ്യ ഫാദര്‍. ഡോ രാജന് മാണി കോര്‍- എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണവും നേര്‍ച്ചസദ്യയോടെ പെരുന്നാള്‍ സമാപിക്കും. ഇടവക വികാരി ഫാ. അബ്രഹാം യാക്കോബ് പൂവത്തുമണ്ണില്‍, ട്രസ്റ്റി സി.യു. ശലമോന്, സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി നേതൃത്വം നല്‍കും.



