27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Punnayurkulam തലക്കോട്ടൂര്‍ തറവാട്ട് സംഗമവും, 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു

തലക്കോട്ടൂര്‍ തറവാട്ട് സംഗമവും, 27-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും നടന്നു

18

വൈലത്തൂര്‍ തലക്കോട്ടൂര്‍ തറവാട്ട് സംഗമവും, 27 -മത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും, വൈലത്തൂര്‍ സെന്റ് ഫ്രാന്‍സിസ് യുപി സ്‌കൂളില്‍ നടന്നു. വാര്‍ഷിക ആഘോഷങ്ങളും സില്‍വര്‍ ജൂബിലി സ്മരണികയുടെ വിതരണ ഉദ്ഘാടനവും ഡയറക്ടറും കുടുംബാംഗവുമായ ഫാദര്‍ :അനില്‍ തലക്കോട്ടൂര്‍ നിര്‍വഹിച്ചു. സംഘടനയിലെ മുതിര്‍ന്ന അംഗം ടി.എല്‍. ജേക്കബിന് സില്‍വര്‍ ജൂബിലി സ്മരണികയുടെ പകര്‍പ്പ് നല്‍കി കൊണ്ടാണ് വിതരണോദ്ഘാടനം നടത്തിയത്. സംഘടനയുടെ പ്രസിഡണ്ട് ലൂക്കോട്ടൂര്‍ അധ്യക്ഷത വഹിച്ചു. മണ്‍മറഞ്ഞുപോയ കുടുംബാംഗങ്ങളെ യോഗത്തില്‍ സെക്രട്ടറി അനുസ്മരിച്ചു. വാര്‍ഷിക റിപ്പോര്‍ട്ട് സജി ടി.എയും വാര്‍ഷിക കണക്ക് ടി.ഐ. കുര്യാക്കോസും അവതരിപ്പിച്ചു. യോഗത്തിന് വൈസ് പ്രസിഡണ്ട് ടി.സി.ആല്‍ബര്‍ട്ട് സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിജു തോമസ്.ടി. നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!