27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kunnamkulam കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ആദരം

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ആദരം

27

കുന്നംകുളം ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് ആദരം. അധ്യാപകദിനത്തോടനുബന്ധിച്ച് ചൈതന്യയില്‍ സേവനമനുഷ്ഠിക്കുന്ന പ്രിന്‍സിപ്പാള്‍ ലിസി എന്‍. ജെ., അധ്യാപകരായ രഹന സി. ആര്‍., ശാഖി കെ. ശിവന്‍, ജിജി ഐ. ചീരന്‍, റിന്‍സി വില്‍സണ്‍, സൗമ്യ എസ്. ആര്‍. എന്നിവരെയാണ് ആദരിച്ചത്. ബാലസഹായ സമിതി പ്രസിഡന്റ് അജിത് എം. ചീരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുകയും തലയില്‍ കിരീടവും, ആദരസാക്ഷവും അണിയിച്ച് ആദരിക്കുകയും ചെയ്തു. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ബാലസഹായ സമിതിയുടെ നേതൃത്വത്തില്‍ അധ്യാപകര്‍ക്ക് മൊമെന്റോ സമ്മാനിച്ചു. എല്ലാ അധ്യാപകര്‍ക്കും മാനേജ്‌മെന്റ് പ്രസിഡന്റ്, വിദ്യാര്‍ത്ഥികള്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ലിസി എന്‍. ജെ. നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!