27.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Punnayurkulam വടക്കേകാട് ഹബീബ് റോഡിലെ വൻ ഗർത്തം ; നടപടിയില്ലെന്ന് ആക്ഷേപം

വടക്കേകാട് ഹബീബ് റോഡിലെ വൻ ഗർത്തം ; നടപടിയില്ലെന്ന് ആക്ഷേപം

19

മാസങ്ങള്‍ക്ക് മുന്‍പ് വടക്കേകാട് ഹബീബ് റോഡില്‍ രൂപപ്പെട്ട് വലിയ ഗര്‍ത്തം തീര്‍ത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം.വടക്കേക്കാട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് ഹബീബ് റോഡിന്റെ പുതുമനപ്പുള്ളി നാലപ്പാട്ട് ലിങ്ക് റോഡിലാണ് കുന്നത്തൂര്‍ റോഡിലേക്ക് തിരിയുന്ന ഭാഗത്ത് വലിയ ഗര്‍ത്വം ഉണ്ടായത്. ഇത് നാട്ടുകാര്‍ വാര്‍ഡ് മെമ്പറോട് പറയുകയും പഞ്ചായത്തില്‍ പരാതി കൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാവാത്തിഞ്ഞാല്‍ നാട്ടുകാര്‍ കുഴി മൂടുകയായിരുന്നു ഉണ്ടായത്. പിന്നിട് കഴിഞ്ഞ മാസം ഉണ്ടായ മഴയില്‍ വീണ്ടും കുഴി രൂപപ്പെടുകയും കാല്‍നട യാത്രക്ക് പോലും തടസം ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീണ്ടും നാട്ടുകാര്‍ മെമ്പറോട് പരാതി പറയുകയും ചെയ്തു. മെമ്പറുടെ നേതൃത്വത്തില്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു എന്ന ഫ്‌ളക്‌സ് വെച്ച് ഗതാഗതം നിയന്ത്രിക്കുക മാത്രമാണ് ഉണ്ടായത്. വാഹന ഗതാഗതം നിരോധിച്ചതോടെ ദുരിതത്തിലായ നാട്ടുകാര്‍ വീണ്ടും കല്ലും മണ്ണ് ഉപയോഗിച്ച് ഒരു പരിധി വരെ കുഴി അടച്ചെങ്കിലും ഇപ്പോഴും അപകടവസ്ഥ തുടരുകയാണ്. പഞ്ചായത്തില്‍ നാട്ടുകാര്‍ പരാതിയുമായി എത്തിയപ്പോള്‍ റോഡ് പ്രശ്‌ന പരിഹാരം തീര്‍ത്തു വര്‍ക്ക് ക്ലോസ് ചെയ്തു വെന്നാണ് പറഞ്ഞതെന്ന് പരാതിക്കാര്‍ പറയുന്നു. വടക്കേക്കാട് നിന്നും പുന്നയൂര്‍ ആല്‍ത്തറ, പുഴിക്കള എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്ന റോഡ്കൂടിയാണിത്. 2019-20 കാലയളവില്‍ റാര്‍ബന്‍ മിഷന്‍ ഫണ്ട് 38 ലക്ഷം ഉപയോഗിച്ച് നിര്‍മിച്ച റോഡ് പിന്നീട് യാതൊരു നിര്‍മാണ പ്രവര്‍ത്തിയും നടത്തിയിട്ടില്ല. സ്ട്രീറ്റ് ലൈറ്റ് പോലും ഇവിടെ നേരാവണ്ണം പ്രവര്‍ത്തിക്കാത്തത് കൂടുതല്‍ യാത്രക്ലേശമാണ് ഉണ്ടാക്കുന്നത്. എത്രയും പെട്ടന്ന് അധികൃതര്‍ ഇടപ്പെട്ട് അടിയന്തര പ്രാധാന്യത്തോടെ കൂടി കുഴി ഉണ്ടാവുന്നതിന്റെ കാരണം പഠിച്ച് പ്രശ്‌ന പരിഹാരം നടത്തണമെന്നാണ് നാട്ടുകാരുടെ അപേക്ഷ.

 

ADVERTISEMENT
error: Content is protected !!