26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു

ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ രുക്മിണീ സ്വയംവര ഘോഷയാത്ര നടന്നു

82

എടപ്പാള്‍ ശുകപുരം ദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ ഞായറാഴ്ച മുതല്‍ നടന്നു വരുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന രുക്മിണീ സ്വയംവര ഘോഷയാത്ര ഭക്തിനിര്‍ഭരമായി. ചമ്പ്രമാണം മഹേശ്വര ക്ഷേത്രത്തില്‍ നിന്ന് നാദസരം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്ര ഭാഗവത മണ്ഡപത്തിലെത്തി സമാപിച്ചു. യജ്ഞാചാര്യരായ വെള്ളിനേഴി ഹരികൃഷ്ണന്‍, കറുത്തേടം കൃഷ്ണന്‍ നമ്പൂതിരി, വടശ്ശേരി കൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ പൂതനാമോക്ഷം, കാളിയമര്‍ദ്ദനം, ശ്രീകൃഷ്ണ ബാലലീല, വേണുഗാനം, രാസലീല തുടങ്ങിയവയുടെ പാരായണം നടന്നു. തുടര്‍ന്ന് തിരുവാതിരക്കളിയുമുണ്ടായി. ശനിയാഴ്ച രാവിലെ 6.30 മുതല്‍ കുചേലോപാഖ്യാനം പാരായണവും പ്രഭാഷണവും നടന്നു.

ADVERTISEMENT
error: Content is protected !!