ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി സന്ദര്‍ശനം നടത്തി. എഡി-52 ല്‍ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്ക് വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എത്തിയത്. വികാരി ഫാ. വി.എം ശമുവേല്‍, സഹവികാരി ഫാ ജോസഫ് ജോര്‍ജ്ജ്, ഫാ. ജോര്‍ജ്ജ് ചാക്കോ, കൈസ്ഥാനി പി.വി.ഷാജു, സെക്രട്ടറി ബിനു സി.കെ., മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജിയോ എന്‍ ജോര്‍ജ്ജ്, ജെഹിന്‍ പി ജേക്കബ്, ജിന്റോ ഗിവര്‍ സാബു എന്‍. എസ്, ബെന്നി കെ.എസ്, വില്‍സണ്‍, റെജി സി.ഐ, രാജു എം കെ, മറ്റ് ആത്മീയ സംഘടനാ പ്രതിനിധികളും ഇടവക ജനങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജേക്കബ് , കുന്നംകുളം മണ്ഡലം ജനറല്‍ സെക്രട്ടറി പി.ജെ. ജെബിന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കേ.എസ് രാജേഷ്, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി സന്ദര്‍ശനം നടത്തി
ADVERTISEMENT