31.2 C
Kunnamkulam
Thursday, September 10, 2026
Home Bureaus Perumpilavu പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘ലിംഗ്വ ഫ്രാങ്ക 26’ സംഘടിപ്പിച്ചു

പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ ‘ലിംഗ്വ ഫ്രാങ്ക 26’ സംഘടിപ്പിച്ചു

5

വിദ്യ കൗണ്‍സില്‍ ഫോര്‍ എജുക്കേഷനും ഐ.ഇ.സി.ഐ യും സംയുക്തമായി പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സംസ്ഥാനതല ഇന്റര്‍ സ്‌കൂള്‍ ഇംഗ്ലീഷ് ഫെസ്റ്റ് ‘ലിംഗ്വ ഫ്രാങ്ക 26’ സംഘടിപ്പിച്ചു. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച ഫെസ്റ്റ് ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മകതയുടെയും ആത്മവിശ്വാസത്തിന്റെയും മികച്ച വേദിയായി മാറി.അന്‍സാറിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും എം.ഇ.എസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും റിസര്‍ച്ച് സൂപ്പര്‍വൈസറുമായ ഡോ. നജില ടി. വൈ ഫെസ്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യ കൗണ്‍സില്‍ ഡയറക്ടര്‍ മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഡയറക്ടര്‍ ഡോ. നജീബ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ഭാഷാധിഷ്ഠിത മത്സരങ്ങള്‍ അരങ്ങേറി. സീനിയര്‍ വിഭാഗത്തില്‍ ദാറുല്‍ ഫലാഹ് സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ആണ് വിജയികളായത് .ഫെസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള കാറ്റഗറി പ്രൈസും അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്വന്തമാക്കി.വാലിഡിക്ടറി ചടങ്ങില്‍ വിജയികള്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാലയങ്ങള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പലും ജനറല്‍ കണ്‍വീനറുമായ സാജിദ റസാഖ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ നിമ്മി എം. കെ. നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!