കക്കാട് മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി ആഘോഷവും ഗണേശ സംഗീതോത്സവവും ഞായര്‍, തിങ്കള്‍ തിയ്യതികളിലായി വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഞായര്‍ രാവിലെ ഒമ്പതിന് കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗണേശ സംഗീതോത്സവത്തിന് ഔപചാരികമായി തുടക്കം കുറിക്കും.രണ്ടു ദിവസങ്ങളിലായി നടക്കുന്ന സംഗീതോത്സവത്തില്‍ 300 ല്‍ പരം സംഗീതാര്‍ത്ഥികള്‍ പങ്കെടുക്കും. സോപാന സംഗീത രത്നം അമ്പലപ്പുഴ വിജയകുമാര്‍, ഗുരുവായൂര്‍ ജ്യോതിര്ദാസ്, ഡോ: ശ്രീദേവി അങ്ങാടിപുറം, ജഗദീഷ് പയ്യന്നൂര്‍ തുടങ്ങിയ പ്രമുഖര്‍ സംഗീതോത്സവത്തില്‍ പങ്കെടുക്കും കൂടാതെ വിവിധ ഉപകരണ സംഗീതങ്ങളുടെ അവതരണവും നടക്കും.
തിങ്കളാഴ്ച വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിശേഷാല്‍ മംഗല്ല്യപൂജ, പതിനായിരത്തോളം അപ്പം, അട, മോദകം എന്നിവ നിവേദിക്കും. രണ്ട് ദിവസവും പ്രസാദ ഊട്ട് ഉണ്ടായിരിക്കും ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ഒ എ പരമേശ്വരന്, രാജീവ് തറയില്‍, കെ കെ മണികണ്ഠന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.



