31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശുപള്ളിയുടെ കട്ടിളവെപ്പ് നടന്നു

മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശുപള്ളിയുടെ കട്ടിളവെപ്പ് നടന്നു

0

കുന്നംകുളം പഴയ കോടതി റോഡില്‍ നിര്‍മ്മിക്കുന്ന മെയിന്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശുപള്ളിയുടെ കട്ടിളവെപ്പ് കര്‍മ്മം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ദേവാലയ വികാരി ഫാ.കെ.ജോസഫ് ജോര്‍ജ് ചടങ്ങിന് നേതൃത്വം നല്‍കി. ഫാ.ഷിജു ടി.സി., ഫാ.മാത്യൂ കെ.ബെര്‍സോമ എന്നിവര്‍ സഹകര്‍മ്മികത്വം വഹിച്ചു. ട്രസ്റ്റി ഉല്ലാസ്, സെക്രട്ടറി സി.കെ. ബാബു എന്നിവരുടെ നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പുതിയ കുരിശുപള്ളിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ചടങ്ങില്‍ നിരവധി വിശ്വാസികള്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!