30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam പുന്നയൂർക്കുളത്ത് റബീഹ് നിലാവ് – മദ്ഹ് റസൂല്‍ പ്രഭാഷണവും ദുആ സമ്മേളനവും നടന്നു

പുന്നയൂർക്കുളത്ത് റബീഹ് നിലാവ് – മദ്ഹ് റസൂല്‍ പ്രഭാഷണവും ദുആ സമ്മേളനവും നടന്നു

10

പുന്നയൂര്‍ക്കുളം യൂത്ത് സ്‌ക്വയര്‍ പാപ്പാളിയുടെ നേതൃത്വത്തില്‍ റബീഹ് നിലാവ് – മദ്ഹ് റസൂല്‍ പ്രഭാഷണവും ദുആ സമ്മേളനവും നടത്തി. പാപ്പാളി നൂറുദ്ദീന്‍ മദ്രസാങ്കണത്തില്‍ നടത്തിയ പരിപാടി അഹമ്മദുല്‍ കബീര്‍ സഖാഫി അല്‍ ഹിക്മി അല്‍ അര്‍ശദി അണ്ടത്തോട് ഉദ്ഘാടനം ചെയ്തു. ഉവൈസ് സഖാഫി പ്രാര്‍ത്ഥന നടത്തി. ഷംസുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ഹാഫിള് സഫുവാന്‍ ഖുര്‍ആന്‍ പാരായണം നടത്തി. ബക്കര്‍ സ്വാഗതവും സി എ ഫൈസല്‍ നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ആര്‍ കെ ഹാരിസ്, കെ കെബീര്‍, ടി എം ഹുസൈന്‍, പി കെ മൊയ്തുട്ടി, റഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!