30.9 C
Kunnamkulam
Sunday, September 13, 2026
Home Bureaus Chavakkad മണത്തലയില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം; പ്രതി പിടിയില്‍

മണത്തലയില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം; പ്രതി പിടിയില്‍

0

ചാവക്കാട് മണത്തലയില്‍ പൂട്ടിയിട്ട വീട് കുത്തി തുറന്ന് മോഷണം നടത്തുന്നതിനിടെ പോലീസ് സ്ഥലത്തെത്തി മോഷ്ടാവിനെ കയ്യോടെ പിടികൂടി. ആസാം സ്വദേശി 22 വയസുള്ള രാധേശ്യാം ഗാര്‍ നെയാണ് ചാവക്കാട് പോലീസ് എസ്.എച്ച്.ഒ പ്രീതി ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മോഷണത്തിനായി കയറിയ വീട്ടില്‍ കട്ടിലിന്റെ അടിയില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുനു സംഭവം. മണത്തല പുതുവീട്ടില്‍ റംസീസിന്റെ വീട്ടിലായാരുന്നു പ്രതി വീട് കുത്തി പൊളിച്ച് അകത്തുകയറി മോഷണത്താനായി ഒളിച്ചു കഴിഞ്ഞത്. വീട്ടിനുള്ളില്‍ വെളിച്ചം കണ്ടതിന തുടര്‍ന്ന് സംശയം തോന്നിയ പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കയായിരുന്നു. ചാവക്കാട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ബാസിദ്, സീനിയര്‍ പോലീസ് ഓഫിസര്‍ ഷിഹാബ്, രതീഷ്‌കുമാര്‍, എ.എസ്.ഐ വിജയകുമാര്‍, രതീഷ് എന്നിവരും പ്രതിയെ പിടികുടിയ സംഘത്തിലുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!