32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Perumpilavu കടവല്ലൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനം നടന്നു

കടവല്ലൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനം നടന്നു

0

ദിവസേന നൂറുകണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന തിപ്പലശ്ശേരി ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്നതിനാവശ്യമായ കെട്ടിടം പണിയണമെന്നും പെരുമ്പിലാവ് ജംഗ്ഷന്‍ കേന്ദ്രീകരിച്ച് ഉടന്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ആല്‍ത്തറ സ്‌കൂളില്‍ സംഘടിപ്പിച്ച സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി റഖീബ് കെ തറയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ അനീസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി എ ബദറുദ്ദീന്‍, എം എ കമറുദീന്‍, എം എച്ച് റഫീഖ്, ഷെമീറ നാസര്‍, ആസിയ അനീസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി എം എ കമറുദ്ദീന്‍ (പ്രസിഡന്റ്) എം എച്ച് റഫീഖ് (സെക്രട്ടറി), എം കെ മൊയ്തീന്‍ (ട്രഷറര്‍), സി എം ത്വാഹാ (വൈസ് പ്രസിഡന്റ്), ഹസീന സലീം (ജോയിന്‍ സെക്രട്ടറി) എന്നിവരടങ്ങുന്ന പതിമൂന്നംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗം ഷാജഹാന്‍ എളനാട് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!