കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള പഴയ ബസ്റ്റാന്റിന് സമീപത്തെ എല്‍ ഷേപ്പ് ബില്‍ഡിങ്ങിലെ വ്യാപാര കേന്ദ്രങ്ങള്‍ക്ക് മുകളിലേക്ക് ചാഞ്ഞു നില്‍ക്കുന്ന പൂമരം മുറിച്ചു മാറ്റണമെന്ന് ആവശ്യവുമായി വ്യാപാരികള്‍. സമീപത്തെ താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പൂമരമാണ് എല്‍ ഷേപ്പ് ബില്‍ഡിങ്ങിലെ കെട്ടിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്നത്. ഇതോടെ മരത്തിന്റെ കൊമ്പുകള്‍ ഏതുസമയവും വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുകളിലേക്ക് വീഴുമെന്ന അവസ്ഥയിലും മരത്തിന്റെ ചില്ലകള്‍ തട്ടി വ്യാപാരസ്ഥാപനങ്ങളുടെ ജനല്‍ ഉള്‍പ്പെടെയുള്ളവയുടെ ചില്ലുകള്‍ തകരുമെന്ന ഭീതിയിലാണ് വ്യാപാരികള്‍. സംഭവത്തില്‍ നഗരസഭാ അധികൃതര്‍ക്കും താലൂക്ക് ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി മൂന്നുമാസം പിന്നിട്ടിട്ടും നടപടിയില്ലെന്ന് വ്യാപാരികള്‍ പറയുന്നു. ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ എല്‍ ഷേപ്പ് ബില്‍ഡിങ്ങിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. എന്നാല്‍ മരത്തിന് സമീപത്ത് അപകട ഭീഷണിയായി നില്‍ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാതെ മരം മുറിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു.